വായു വലിക്കാൻ പുതിയ വഴി പറഞ്ഞു തന്ന് ആരോഗ്യ വകുപ്പ്.

വായു വലിക്കാൻ പുതിയ വഴി പറഞ്ഞു തന്ന് ആരോഗ്യ വകുപ്പ്.
Sep 10, 2024 01:51 PM | By PointViews Editr

കണ്ണൂർ: ശുദ്ധവായു ഉപയോഗിക്കാൻ പുതിയ വഴി പറഞ്ഞ് ആരോഗ്യ വകുപ്പ്. ക്ലീൻ എയർ ഫോർ ബ്ലൂ സ്‌കൈസ് അന്താരാഷ്ട്ര ദിനാചരണത്തിൻ്റെ ഭാഗമായി പുറത്തിറക്കിയ താണ് പുതിയ ചില പഴയ നിർദ്ദേശങ്ങൾ. എല്ലാം പതിവ് ഉപദേശം തന്നെയാണ്. വായുമലിനീകരണം കുറച്ച് പ്രകൃതിയെ സംരക്ഷിക്കേണ്ട, ശുദ്ധവായുവിനായി മരങ്ങൾ വെച്ചു പിടിപ്പിക്കേണ്ട, പ്രകൃതിയോട് ഇണങ്ങിയും സ്‌നേഹിച്ചും കൊണ്ട് ജീവിക്കേണ്ട കാലഘട്ടമാണിതെന്നൊക്കെയാണ് കണ്ണൂർ ഡിഎംഒയുടെ വിശദീകരണം. 'ശുദ്ധ വായുവിനായി മാറ്റിവെക്കേണ്ട സമയം ഇതാണ്' എന്നതാണ് ഈ വർഷത്തെ ദിനാചരണ പ്രമേയമായി ഉയർത്തിപ്പിടിക്കുന്നത്.

ശുദ്ധവായുവിനായി താഴെ പറയുന്ന കാര്യങ്ങൾ ചെയ്യാം

* പൊതു ഇടങ്ങളിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം കത്തിക്കുന്നത് ഒഴിവാക്കുക.

* സ്വകാര്യ വാഹന ഉപയോഗം പരമാവധി ഒഴിവാക്കി പൊതുഗതാഗത സംവിധാനം ശീലമാക്കുക.

* മരങ്ങൾ വെച്ചു പിടിപ്പിക്കുക.

* വായു മലിനീകരണം കുറക്കുന്നതിനായി ചെറിയ ദൂരത്തിലുള്ള വാഹനയാത്ര പരമാവധി ഒഴിവാക്കി കാൽനടയാത്ര ശീലമാക്കുക

* സൈക്കിൾ സവാരി ശീലമാക്കുക.

* കാർ പൂളിംഗ് പോലെ ഒരു വാഹനം പരമാവധി പേർ പങ്കിട്ട് ഉപയോഗിക്കുക,

* ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറക്കുക പാരമ്പര്യ ഊർജ്ജ ഉപയോഗം ശീലമാക്കുക.

* വൈദ്യുതി ഉപയോഗം കുറക്കുക. ഊർജ്ജ ക്ഷമത ഉള്ള ഉപകരണങ്ങൾ ഉപയോഗിക്കുക.

* വീട്, സ്ഥാപനങ്ങളുടെ പരിസരങ്ങൾ, പൊതു ഇടങ്ങൾ എന്നിവിടങ്ങളിൽ, മാലിന്യം വലിച്ചെറിയുക, തുപ്പുക പുകവലിക്കുക എന്നിവ കർശനമായി ഒഴിവാക്കുക. മാലിന്യങ്ങൾ ഉറവിടങ്ങളിൽ തന്നെ തരംതിരിക്കുക.

* വായുമലിനീകരണം ഉള്ള സ്ഥലങ്ങളിൽ മാസ്‌ക് ധരിക്കുന്നത് ശീലമാക്കുക.

* പ്രകൃതി സൗഹൃദ പ്രവർത്തനങ്ങൾ ജീവിതശൈലിയുടെ ഭാഗമാക്കുക.

The health department has given a new way to inhale air.

Related Stories
ദുരന്ത ബാധിത പ്രദേശങ്ങളിൽ സഹായമെത്തിക്കുന്ന കത്തോലിക്കാ സഭയുടെ പ്രവർത്തനം മാതൃകാപരമെന്ന് ബ്രിട്ടീഷ് ഡപ്യൂട്ടി ഹൈക്കമ്മീഷണർ ജെയിംസ് ഗോഡ്ബെർ.

Sep 20, 2024 07:15 AM

ദുരന്ത ബാധിത പ്രദേശങ്ങളിൽ സഹായമെത്തിക്കുന്ന കത്തോലിക്കാ സഭയുടെ പ്രവർത്തനം മാതൃകാപരമെന്ന് ബ്രിട്ടീഷ് ഡപ്യൂട്ടി ഹൈക്കമ്മീഷണർ ജെയിംസ് ഗോഡ്ബെർ.

ദുരന്ത ബാധിത പ്രദേശങ്ങളിൽ,സഹായമെത്തിക്കുന്ന, കത്തോലിക്കാ സഭയുടെ പ്രവർത്തനം, മാതൃകാപരമെന്ന്, ബ്രിട്ടീഷ് ഡപ്യൂട്ടി ഹൈക്കമ്മീഷണർ ജെയിംസ്...

Read More >>
പാർട്ടിക്ക് മുകളിലേക്ക് ചാഞ്ഞ ചേവായൂർ ബാങ്ക് ഭരണ സമിതിയെ   കോൺഗ്രസിൽ നിന്ന് പുറത്താക്കി.

Sep 19, 2024 04:51 PM

പാർട്ടിക്ക് മുകളിലേക്ക് ചാഞ്ഞ ചേവായൂർ ബാങ്ക് ഭരണ സമിതിയെ കോൺഗ്രസിൽ നിന്ന് പുറത്താക്കി.

പാർട്ടിക്ക് മുകളിലേക്ക് ചാഞ്ഞ ചേവായൂർ ബാങ്ക് ഭരണ സമിതിയെ കോൺഗ്രസിൽ നിന്ന്...

Read More >>
സിപിഎം നേതൃത്വത്തിൽ തട്ടിപ്പ് അരങ്ങേറുന്ന കരുവന്നൂർ ബാങ്കിന് മുന്നിൽ തുണിയുരിഞ്ഞ് നിക്ഷേപകൻ്റെപ്രതിഷേധം.

Sep 19, 2024 02:19 PM

സിപിഎം നേതൃത്വത്തിൽ തട്ടിപ്പ് അരങ്ങേറുന്ന കരുവന്നൂർ ബാങ്കിന് മുന്നിൽ തുണിയുരിഞ്ഞ് നിക്ഷേപകൻ്റെപ്രതിഷേധം.

സിപിഎം നേതൃത്വത്തിൽ തട്ടിപ്പ്,കരുവന്നൂർ ബാങ്കിന് മുന്നിൽ തുണിയുരിഞ്ഞ്...

Read More >>
ഷുക്കൂർ വധ ഗൂഢാലോചന നടത്തിയവർ ശിക്ഷിക്കപ്പെടുക തന്നെ വേണം: അഡ്വ. മാർട്ടിൻ ജോർജ്

Sep 19, 2024 01:21 PM

ഷുക്കൂർ വധ ഗൂഢാലോചന നടത്തിയവർ ശിക്ഷിക്കപ്പെടുക തന്നെ വേണം: അഡ്വ. മാർട്ടിൻ ജോർജ്

ഷുക്കൂർ വധ ഗൂഢാലോചന നടത്തിയവർ ശിക്ഷിക്കപ്പെടുക തന്നെ വേണം, അഡ്വ. മാർട്ടിൻ ജോർജ്,...

Read More >>
സമന്വയം  ഇന്ന് തുടങ്ങും. വാഗ്ദാനം ജോലിയാണ്. പക്ഷെ സർക്കാർ ജോലിയല്ല.

Sep 19, 2024 09:57 AM

സമന്വയം ഇന്ന് തുടങ്ങും. വാഗ്ദാനം ജോലിയാണ്. പക്ഷെ സർക്കാർ ജോലിയല്ല.

സമന്വയം' ഇന്ന് തുടങ്ങും, വാഗ്ദാനം ജോലിയാണ്.,പക്ഷെ സർക്കാർ...

Read More >>
ബാങ്ക് അക്കൗണ്ട് വാടകയ്ക്ക്: മലയാളി വിദ്യാർത്ഥികളെ ഉപയോഗിച്ച്‌ ഓൺലൈൻ തട്ടിപ്പ്.

Sep 19, 2024 09:01 AM

ബാങ്ക് അക്കൗണ്ട് വാടകയ്ക്ക്: മലയാളി വിദ്യാർത്ഥികളെ ഉപയോഗിച്ച്‌ ഓൺലൈൻ തട്ടിപ്പ്.

ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് നൽകി തട്ടിപ്പ് ,മലയാളി വിദ്യാർത്ഥികളെ ഉപയോഗിച്ച്...

Read More >>
Top Stories